മാഹി: വന്ദേ ഭാരത് ട്രെയിനിനു നേരെയുണ്ടായ ആക്രമണത്തിലെ പ്രതി നദീർ അറസ്റ്റിൽ. മാഹി റെയിൽവേ സ്റ്റേഷനിൽനിന്ന് വന്ദേ ഭാരത് എക്സ്പ്രസിനുനേരെ ആക്രമണം നടത്തിയ കുറ്റ്യാടി പാലേരി സ്വദേശി നദീറാണ് അറസ്റ്റിലായത്.ബുധനാഴ്ച കാസർകോടേക്ക് പോവുകയായിരുന്ന ട്രെയിനിനുനേരെ ഇയാൾ ഡസ്റ്റ് ബിൻ എറിയുകയായിരുന്നു. ആർ.പി.എഫ് എസ്.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആർ.പി.എഫ് എച്ച്.സി ഇ.ടി.കെ. പവിത്രൻ, ശ്രീരജ്, മുഹമ്മദ് ബഷീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.