ഇന്ത്യ യുകെയിൽ നിക്ഷേപിച്ചിരുന്ന 100 ടൺ സ്വർണം റിസർവ് ബാങ്ക് പിൻവലിച്ചു. 1991 ന് ശേഷം ഇതാദ്യമായാണ് റിസർവ് ബാങ്ക് നിക്ഷേപം പിൻവലിക്കുന്നത്. സമാനമായ അളവിലുള്ള സ്വർണം വരും മാസങ്ങളിലും യുകെയിൽ നിന്ന് പിൻവലിക്കുമെന്നാണ് വിവരം. എന്നാൽ സ്വർണ നിക്ഷേപം പിൻവലിക്കുന്നതിൻ്റെ കാരണം വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല.2023-24 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തോടെ പുറത്തുവന്ന കണക്ക് പ്രകാരം റിസർവ് ബാങ്കിന് ആകെ 822.1 ടൺ സ്വർണ നിക്ഷേപം ഉണ്ട്. ഇതിൽ 413.8 ടൺ സ്വർണം വിദേശത്താണ് സൂക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 27.5 ടൺ സ്വർണം വാങ്ങിക്കൂട്ടിയ റിസർവ് ബാങ്ക്, സമീപകാലങ്ങളിൽ സ്വർണം സംഭരിച്ച ചുരുക്കം കേന്ദ്ര ബാങ്കുകളിൽ ഒന്നാണ്.
The post വിദേശത്ത് സൂക്ഷിച്ച 100 ടൺ സ്വർണം റിസർവ് ബാങ്ക് പിൻവലിച്ചു; വിമാനത്തിൽ ഇന്ത്യയിലെത്തിച്ചു appeared first on Keralabhooshanam Daily.