കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഇന്ത്യ മുന്നണി നേട്ടമുണ്ടാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. എക്സിറ്റ് പോളുകള്‍ തെറ്റിയിട്ടുണ്ട്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. നാളെ ബിജെപി വരില്ല എന്നൊന്നും പറയുന്നില്ല. പക്ഷേ ഇത്തവണ അവര്‍ക്ക് കേരളത്തില്‍ സീറ്റ് ഉണ്ടാവില്ലെന്ന് കെ സുധാകരന് പ്രതികരിച്ചു. ഇന്ത്യ മുന്നണി ആത്മാവ് വരുന്നതേ ഉള്ളൂ. എത്ര കിട്ടിയാലും നേട്ടമാണ്. ഇത്രയും മേല്‍ക്കൈ ഉണ്ടാകുമെന്ന് കരുതിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും പ്രതികരിച്ചു. യുഡിഎഫിന് സമ്പൂര്‍ണ വിജയം ഉറപ്പാണ്. തെരഞ്ഞെടുപ്പില്‍ ബിജെപി – സിപിഎം രഹസ്യ ഡീല്‍ ഉണ്ടായിരുന്നു. പക്ഷേ അത് മറികടന്നാണ് ജനം വോട്ട് ചെയ്തത്. ശക്തമായ ഭരണവിരുദ്ധവികാരം അലയടിച്ചു. കേരളത്തിന്റെ മതേതര മനസ് ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The post ‘നാളെ ബിജെപി വരില്ല എന്നൊന്നും പറയുന്നില്ല’; ഇത്തവണ അക്കൗണ്ട് തുറക്കില്ലെന്ന് കെ സുധാകരന് appeared first on Keralabhooshanam Daily.