ന്യൂയോർക്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തിൽ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. രോഹിത് ശർമക്കൊപ്പം ഓപണറായെത്തിയ സഞ്ജു ആറ് പന്ത് നേരിട്ട് ഒരു റൺസ് മാത്രം നേടി ഷോരിഫുൽ ഇസ്ലാമിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.
നാലോവർ പിന്നിടുമ്പോൾ ഒരു വിക്കറ്റിന് 26 റൺസെന്ന നിലയിലാണ് ഇന്ത്യ. 14 പന്തിൽ 17 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമയും നാല് പന്തിൽ ഒരു റൺസുമായി ഋഷബ് പന്തുമാണ് ക്രീസിൽ. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.