ദോഹ: 2025 ഏപ്രിലിൽ സൗദിയിൽ നടക്കുന്ന അണ്ടർ 17 ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ഖത്തർ കരുത്തരായ ജപ്പാനോടൊപ്പം എഫ് ഗ്രൂപ്പിൽ. മംഗോളിയ, നേപ്പാൾ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകൾ. തായ്ലൻഡ്, ബ്രൂണെ, തുർക്മെനിസ്താൻ എന്നിവയോടൊപ്പം ഡി ഗ്രൂപ്പിലാണ് ഇന്ത്യ. ആകെ പത്ത് ഗ്രൂപ്പുകളിലായി 43 ടീമുകളാണ് പത്ത് ഗ്രൂപ്പുകളിലായി മാറ്റുരക്കുന്നത്. ഏഴ് ഗ്രൂപ്പുകളിൽ നാല് വീതം ടീമുകളും മൂന്ന് ഗ്രൂപ്പുകളിൽ അഞ്ച് ടീമുകളുമാണുള്ളത്. ഓരോ ഗ്രൂപ്പിൽനിന്നും ഒന്നാം സ്ഥാനക്കാരും എല്ലാ ഗ്രൂപ്പികളിലെയും കൂടി അഞ്ച് മികച്ച രണ്ടാം സ്ഥാനക്കാരും ഫൈനൽ റൗണ്ടിലെത്തും. ഒക്ടോബർ 19 മുതൽ 27 വരെയാണ് യോഗ്യത മത്സരങ്ങൾ.