സംവിധായകന് ഒമര്‍ ലുലിവിന് എതിരെ പരാതി നല്കിയ യുവനടി താന്‍ അല്ലെന്ന് വ്യക്തമാക്കി നടി ഏയ്ഞ്ചലിന് മരിയ. സിനിമാ രം?ഗത്ത് ഉള്‍പ്പടെ ഉള്ളവര്‍ ഇതേക്കുറിച്ച് തന്നോട് ചോദിക്കുന്നുണ്ടെന്നും ദയവ് ചെയ്ത് അതുമായി തന്നെ ബന്ധപ്പെടുത്തരുതെന്നും മുന്‍ ബി?ഗ് ബോസ് താരം കൂടിയായ ഏയ്ഞ്ചലിന് പറയുന്നു. ഒമറിന് എതിരെ ഉള്ളത് കള്ളക്കേസ് ആണെന്നും സത്യം എന്തായാലും പുറത്തുവരുമെന്നും ഏയ്ഞ്ചലിന് ഇന്‍സ്റ്റാ?ഗ്രാം വീഡിയോയില്‍ പറയുന്നു.
ഏയ്ഞ്ചലിന് മരിയയുടെ വാക്കുകള്‍
കുറച്ച് ദിവസമായി എനിക്ക് നിരന്തരം കോളുകള്‍ വരുന്നുണ്ട്. ഇന്‍സ്റ്റാ?ഗ്രാമിലും വാട്സപ്പിലും മെസേജുകള്‍ വരുന്നുണ്ട്. ഒമറിക്കയ്ക്ക് എതിരെ കേസ് കൊടുത്ത യുവ നടി ഞാനാണോ എന്നാണ് ഇവരുടെ എല്ലാം ചോദ്യം. എന്തു കൊണ്ടാണ് എന്നെ പറയാന്‍ കാരണം എന്ന് ഞാന്‍ തിരിച്ച് ചോദിക്കുകയാണ്. കേസ് കൊടുത്ത നടി നല്ല സമയം സിനിമയില്‍ വര്‍ക്ക് ചെയ്ത ആളാണ്. അതുകൊണ്ടാണ് എന്നോട് ചോദിക്കുന്നത് എന്ന് പറഞ്ഞു. ഒമറിക്കയ്ക്ക് എതിരെ കേസ് കൊടുത്ത നടി ഞാന്‍ അല്ല. എനിക്ക് അന്നും ഇന്നും ഒമറിക്കയോട് സ്നേഹവും ബഹമാനവും മാത്രമാണ്. എനിക്കൊരു നല്ല സിനിമാ സംവിധായകന് എന്നതിന് ഉപരി നല്ലൊരു സുഹൃത്ത് കൂടിയാണ് ഇക്ക. ഈ ഒരു ചോ?ദ്യം ചോദിച്ച് ആരും എന്നെ മേസേജ് അയക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യരുത്. വ്യക്തിപരമായി എനിക്ക് അത് ബുദ്ധിമുട്ട് ആണ്. ഈ സംഭവത്തിന് പിന്നില്‍ പല സത്യാവസ്ഥകളും ഉണ്ട്. പിന്നെ ഞാനും ഒമറിക്കയും തമ്മിലുള്ള ബന്ധം അങ്ങനെ അല്ല. പുള്ളിയെ എനിക്ക് മൂന്ന് നാല് വര്‍ഷത്തോളം പരിചയമുണ്ട്. വ്യക്തിപരമായി എനിക്ക് പുള്ളിയെ അറിയാം. ഒരു വല്യേട്ടന് കുഞ്ഞനുജത്തി ബന്ധം പോലെയാണത്. ആ പരാതിയില്‍ പറയുന്നത് പോലൊരു വ്യക്തിയാണ് അദ്ദേഹമെന്ന് എനിക്ക് തോന്നുന്നില്ല. ഇതൊരു കള്ള കേസ് ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് പല കാരണങ്ങളും ഉണ്ട്. അത് പുറത്തുപറയാന്‍ ഇപ്പോള്‍ പറ്റില്ല. സത്യം എന്തായാലും പുറത്തുവരും.
The post ‘ഒമറിക്കയ്ക്കെതിരെ കേസ് നല്‍കിയത് ഞാനല്ല, സത്യം പുറത്തുവരും’: ഏയ്ഞ്ചലിന് മരിയ appeared first on Keralabhooshanam Daily.