ഇന്ത്യയിലെ മാതാപിതാക്കള്‍ മക്കളെ വിവാഹത്തിന് നിര്‍ബന്ധിച്ചു കൊണ്ടേയിരിക്കുന്നവരാണ്. പ്രത്യേകിച്ചും പെണ്മക്കളെ. അവരുടെ പഠനത്തേക്കാളും അവര്‍ ഒരു ജോലി സ്വന്തമാക്കുന്നതിനേക്കാളും ഒക്കെ അവര്‍ ആഗ്രഹിക്കുന്നത് പെണ്മക്കള് വിവാഹിതരാവാന്‍ വേണ്ടിയാണ്. അതുപോലെ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് സ്റ്റാന്‍ഡപ്പ് കൊമേഡിയനും കണ്ടന്റ് ക്രിയേറ്ററുമായ ആഞ്ചല്‍ അഗര്‍വാള്‍.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആഞ്ചലിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ഒരു പുരുഷനെ ആകര്‍ഷിക്കാനും പ്രണയബന്ധത്തിലേര്പ്പെടാനും മാതാപിതാക്കള്‍ തന്നെ പ്രേരിപ്പിക്കുകയാണ് എന്നാണ് ആഞ്ചല്‍ പറയുന്നത്. തന്റെ കുട്ടിക്കാലത്ത് ഒരു ആണ്‍കുട്ടിയുടെ പേര് പറഞ്ഞതിന് വീട്ടുകാര്‍ തന്നോട് എങ്ങനെയാണ് പെരുമാറിയത് എന്നും അവള് ഓര്‍ക്കുന്നുണ്ട്.
മാതാപിതാക്കള്‍ തന്റെ ഫോണ്‍ തട്ടിയെടുക്കുകയും കേബിള്‍ കണക്ഷനുകള്‍ കട്ട് ചെയ്യുകയും ചെയ്തു എന്നാണ് അവള് പറയുന്നത്. അവര്‍ തന്നെ ഒരു മുറിയില്‍ പൂട്ടിയിട്ടുവെന്നും അവള് പറയുന്നു. ഇത്രയും കാലം താന്‍ മാതാപിതാക്കള്‍ പറഞ്ഞതനുസരിച്ച് പഠിക്കാനും ഇന്ഡിപെന്ഡന്റാകാനുമുള്ള ശ്രമത്തിലായിരുന്നു. പിന്നെങ്ങനെയാണ് താന്‍ പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കാനും ബന്ധമുണ്ടാക്കും പഠിക്കുക എന്നാണ് അവളുടെ ചോദ്യം.
ഒപ്പം പുരുഷന്മാരെല്ലാം ഇപ്പോള്‍ ഒരു ബന്ധത്തിലായി എന്നും അവരുടെ ഭാര്യമാരെയും കൊണ്ട് ?ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകുന്ന തിരക്കിലാണെന്നുമാണ് ആഞ്ചല്‍ പറയുന്നത്. തങ്ങളിപ്പോള്‍ മിച്ചം വന്ന ചായയാണ് എന്നും തങ്ങളെ കൊണ്ട് ഒരു കാര്യവുമില്ല എന്നും പറഞ്ഞുകൊണ്ടാണ് അവള് വീഡിയോ അവസാനിപ്പിക്കുന്നത്.
വളരെ പെട്ടെന്നാണ് ആഞ്ചല്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ വൈറലായിരിക്കുന്നത്. നിരവധിപ്പേരാണ് രസകരമായ കമന്റുകള്‍ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. ഒരു ഇന്ത്യന്‍ മിഡില്‍ ക്ലാസ് കുടുംബത്തില്‍ പെട്ട പെണ്‍കുട്ടിയുടെ വേദന എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് കമന്റ് നല്‍കിയിരിക്കുന്നത്. ചിലര്‍ ആഞ്ചല്‍ കാണാന്‍ വളരെ സുന്ദരിയാണ് എന്നും കമന്റ് നല്കി.
The post ‘ആണ്‍കുട്ടിയെ കുറിച്ച് പറഞ്ഞതിന് അന്ന് പൂട്ടിയിട്ടു, ഇപ്പോള്‍ പറയുന്നു പ്രേമിക്കാന്‍’; വൈറലായി കൊമേഡിയന്റെ വീഡിയോ appeared first on Keralabhooshanam Daily.