വാടാനപ്പള്ളി: ബൈക്കുകൾ മോഷ്ടിച്ച് നമ്പർ മാറ്റി ചെത്തി നടന്ന പ്രായപൂർത്തിയാകാത്ത നാലുപേരെ വാടാനപള്ളി പൊലീസ് പിടികൂടി. ഇവരിൽനിന്ന് ആറ് ബൈക്കുകളാണ് പിടിച്ചെടുത്തത്. വാടാനപ്പള്ളി പഞ്ചായത്തിലെ തൃത്തല്ലൂർ, ചിലങ്ക സെന്റർ എന്നിവിടങ്ങളിൽ നിന്നായി രണ്ട് ബൈക്കുകൾ മോഷണം പോയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ വാടാനപ്പള്ളി സി.ഐ.ബി.എസ് വിനുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വാടാനപ്പള്ളി മേഖലയിലെ രണ്ട് ബൈക്കുകൾക്ക് പുറമെ വലപ്പാട്, ചേർപ്പ്, പാവർട്ടി, തൃശൂർ വെസ്റ്റ് എന്നിവിടങ്ങളിൽ നിനന് മോഷ്ടിച്ചതടക്കമുള്ള ബൈക്കുകളാണ് പിടിച്ചെടുത്തത്. റോഡരികിൽ ബൈക്ക് വെച്ച് താക്കോൽ ഊരാതെ കടകളിലേക്ക് പോകുന്നവരുടെ ബൈക്കുകളാണ് ഇവർ മോഷ്ടിക്കുന്നത്. എല്ലാവരേയും ജുവനൈൽ കോടതിയിൽ ഹാജരാക്കി.