പാറശ്ശാല: ഇതരസംസ്ഥാനത്തുനിന്ന് കേരളത്തിലേക്ക് കടത്തിയ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ സജല്‍ ദാസ് (29 ), സബുജ് മണ്ഡല് (29) എന്നിവരാണ് ബുധനാഴ്ച വൈകീട്ട് അമരവിള എക്സൈസ് ചെക്പോസ്റ്റില്‍ പിടിയിലായത്. വാഹന പരിശോധനയില്‍ ആഡംബരബസില്‍ നിന്നാണ് യുവാക്കളെ പിടികൂടിയത്. ഇവരുടെ ബാഗില്‍ നിന്ന് 4.021 കിലോ കഞ്ചാവാണ് കണ്ടെത്തിയത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എ. മധുവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ എം.എസ്. അരുണ്‍കുമാര്‍, എസ്.കെ. മഹേഷ്, ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍മാരായ ഇ.എ. അരുണ്‍, ജി.വി. ജിനേഷ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.