ബസ്താദ് (സ്വീഡൻ): എ.ടി.പി ടൂർണമെന്റായ സ്വീഡിഷ് ഓപണിൽ സ്പാനിഷ് ടെന്നിസ് ഇതിഹാസം റാഫേൽ നദാലിന്റെ അപരാജിത മുന്നേറ്റത്തിന് ഫൈനലിൽ അന്ത്യം. വെറ്ററൻ താരത്തെ 6-3, 6-2ന് തകർത്ത് പോർചുഗലിന്റെ നൂനോ ബോർജസ് കിരീടം നേടി.
2022ലെ ഫ്രഞ്ച് ഓപണിനുശേഷം ഇതാദ്യമായാണ് നദാൽ ഒരു ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ബോർജസിനിത് ആദ്യ കരിയർ ടൈറ്റിലാണ്.