തിരുവല്ല: വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്സ് ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. ലാന്‍ഡ്റോവര്‍ ഡിഫന്‍ഡര്‍ വാഹനത്തിനായി കെ.എല്‍-27 എം 7777 എന്ന നമ്പറാണ് യുവസംരംഭക കൂടിയായ നിരഞ്ജന ലേലത്തിലൂടെ നേടിയത്.
തിരുവല്ല ആര്.ടി.ഒക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം നടന്നത്. മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ടനമ്പര്‍ ലഭിക്കാന്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു.