കോഴിക്കോട് :ആദിവാസി മേഖലകളിൽ നാല് ടൂറിസം പദ്ധതികൾക്ക് 7.21 കോടി അനുവദിച്ചു. ഇടുക്കിയിലെയും വയനാട്ടിലെയും വംശീയ ടൂറിസം ഗ്രാമങ്ങൾക്ക് 3.68 കോടി രൂപ (ഓരോ ജില്ലക്കും 1.84 കോടി രൂപവീതം), വയനാട് പ്രിയദർശിനി ടീ എൻവയോൺസിൽ ടൂറിസം പാർക്ക് – 59 ലക്ഷം, കണ്ണൂർ ആറളം ഫാം ടൂറിസത്തിൽ അഗ്രി ടൂറിസം പാക്കേജ് – 2.94 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
വിനോദസഞ്ചാരികൾക്ക് ഗോത്ര സംസ്കാരം, പ്രകൃതിദൃശ്യങ്ങൾ, ഗോത്രവർഗ ജീവിതരീതികൾ എന്നിവയുടെ വിചിത്രമായ അനുഭവം നൽകാനാണ് പദ്ധതികൾ ഉദ്ദേശിക്കുന്നത്. വ്യത്യസ്ത ഗ്രൂപ്പുകളുമായുള്ള ആശയവിനിമയം, പ്രാദേശിക സംസ്കാരം പ്രോത്സാഹിപ്പിക്കുക, തദ്ദേശവാസികൾക്ക് സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങയും പദ്ധതിയുടെ ലക്ഷ്യമാണ്.