മനാമ: വമ്പിച്ച ഉദ്ഘാടന ഓഫറുകളുമായാണ് മിഡിൽ ഈസ്റ്റിലെ തന്നെ പ്രമുഖവ്യാപാര ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്റൈനിലെ രണ്ടാമത്തെ ഏറ്റവുംവലിയ ഹൈപ്പർ മാർക്കറ്റാണ് ഇസാ ടൗണിൽ 50,000 ചതുരശ്ര അടിവിസ്തീർണ്ണത്തിൽ ഇന്ന് (ജൂലൈ21 )ന് ഞായറാഴ്ച തുറന്നു പ്രവർത്തനംആരംഭിച്ചത് .ഇസ ടൗൺ സീഫ് മാളിന് സമീപമുള്ള ഈ പുതിയ ശാഖ നെസ്റ്റോഗ്രൂപ്പിന്റെ മിഡിൽ ഈസ്റ്റിലെ 128-ാമത്തേയും, ബഹ്റൈനിലെ 19-ാമത്തേയുംഔട്ട്ലൈറ്റ് കൂടയാണ്. രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെയാണ് ശാഖയുടെപ്രവർത്തന സമയം. ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി ഹിസ് എക്സലൻസി അബ്ദുല്ല ബിൻ അദെൽ ഫക്രുവാണ് ഹൈപ്പർമാർക്കറ്റിൻ്റെ ഉദ്ഘാടനം കർമ്മം നിർവഹിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ പാർലമെന്റ് അംഗം ഡോ മറിയം അൽ ദീൻ , മുനിസിൽ കൗൺസിൽ മേധാവി അബ്ദുല്ല അബ്ദുൽ ലത്തീഫ്, കൗൺസിൽഅംഗം മുബാറക് ഫറാഗ്, നെസ്റ്റോ എക്സിക്യൂട്ടീവ് ഡയറക്ടർ അർഷാദ് , ഡയറക്ടർ നാദിർ ഹുസൈൻ , ജനറൽ മാനേജർ മുഹമ്മദ് ഹനീഫ് , ഹെഡ് ഓഫ്ബയിംഗ് അബ്ദു ചെട്ടിയാങ്കണ്ടിയിൽ , ഫിനാൻസ് മാനേജർ സോജൻ ജോർജ്, പർച്ചേസിംഗ് മാനേജർ നൗഫൽ കുഴുങ്കിൽപടി എന്നിവരും മറ്റു നെസ്റ്റോ കുടുംബാഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.
നെസ്റ്റോ ഗ്രൂപ്പ് അതിന്റെ ലോയൽറ്റി റിവാർഡ് പ്രോഗ്രാംആപ്പായ ‘ഇനാം’ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള ഷോപ്പിംഗ് അനുഭവംമെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ ലോയൽറ്റിഅംഗീകരിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്നഈ നൂതന പ്രോഗ്രാം ഏത് ശാഖയിലെയും ഓരോപർച്ചേസിനും പ്രത്യേക ആനുകൂല്യങ്ങളും അധികകിഴിവുകളും റിഡീം ചെയ്യാവുന്ന പോയിന്റുകളും നൽകിവരുന്നു.
കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള വിവിധതരം ബ്രാൻ്റഡ് ഉൽപന്നങ്ങൾ, ബേക്കറി ഐറ്റങ്ങൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ഗ്രോസറി,പച്ചക്കറികൾ,മത്സ്യം ,പാൽ, പാൽഉത്പനങ്ങൾ,മാംസം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിപുലമായ ശ്രേണിയും പുതിയ നെസ്റ്റോയിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഒപ്പം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിശാലമായ പാർക്കിംഗ് സൗകര്യം,ചെക്ക്ഔട്ട് കൗണ്ടറുകളുകൾ തുടങ്ങിയവയും പുതിയ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൻ്റെ പ്രത്യകതയതാണ്.. നന്നായി ചിട്ടപ്പെടുത്തിയസ്റ്റോർ ലേഔട്ട്, മികച്ച ഉപഭോക്തൃ സേവനം, മത്സരാധിഷ്ഠിതവിലനിർണ്ണയം, സൗകര്യപ്രദമായ ഷോപ്പിംഗ് എന്നിവ നെസ്റ്റോഉറപ്പുവരുത്തുന്നു.
ബഹ്റൈനിലെ ഉപഭോക്താക്കൾക്കായി ബഹ്റൈനിലെ രണ്ടാമത്തെഹൈപ്പർമാർക്കറ്റ് തുറന്നതിലുള്ള പ്രത്യേക സന്തോഷം ഉദ്ഘാടനവേളയിൽനെസ്റ്റോ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അർഷാദ് ഹാഷിം കെ.പിപങ്കുവെച്ചു.പുതിയ ഹൈപ്പർ മാർക്കറ്റ് ബഹ്റൈനിലെ ജനങ്ങൾക്കായിവൈവിധ്യമാർന്ന ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിക്കുമെന്നും അദ്ദേഹംവ്യക്തമാക്കി.ബഹ്റൈനിൽ നെസ്റ്റോയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽതുടർച്ചയായി മികച്ച പിന്തുണയാണ് ബഹ്റൈൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് സൽമാൻബിൻ ഹമദ് അൽ ഖലീഫ,ഒപ്പം ബഹ്റൈനിലെ സ്വദേശികളും വിദേശികളുമായജനങ്ങളും നൽകി വരുന്നത് എന്നും അതിന് നെസ്റ്റോ ഗ്രൂപ്പ് നന്ദിഅറിയിക്കുന്നതായും മാനേജിംഗ് ഡയറക്ടർ ഹാഷിം മാണിയോത്ത് അറിയിച്ചു.
ബഹ്റൈനിലെ ബിസിനസുകൾക്ക് ഇവിടത്തെ ഭരണാധികാരികളും മന്ത്രാലയങ്ങളും അവിടുത്തെ ഉദ്യോഗസ്ഥരുമെല്ലാം നൽകി വരുന്ന അകമഴിഞ്ഞ പിന്തുണ വിലമതിക്കാനാകാത്തതാണെന്നും പ്രത്യേകിച്ച്, തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, വ്യവസായ വാണിജ്യ മന്ത്രാലയം, മുൻസിപ്പാലിറ്റികൾ എന്നിവമികച്ച പിന്തുണയാണ് നൽകുന്നത് എന്നും അദ്ദേഹം കുട്ടിച്ചേർത്തു. നെസ്റ്റോഹൈപ്പർമാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് തുറക്കുന്നത് രാജ്യത്തിന്റെസമ്പദ്വ്യവസ്ഥയിൽ ഗണ്യമായ നിക്ഷേപത്തെയാണ് പ്രതിനിധീകരിക്കുന്നത് . ഇത്കൂടുതൽ തൊഴിലവസരങ്ങൾ സ്വദേശികൾക്കും വിദേശികൾക്കും പ്രദാനം ചെയ്യും. സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾനെസ്റ്റോ വിതരണം ചെയ്യുന്നു. ഗുണനിലവാരം, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവയോടുള്ള നെസ്റ്റോയുടെ പ്രതിബദ്ധത അതിന്റെ പുതിയ ശാഖകളുടെവ്യാപനത്തിന് ഒരു പ്രേരകശക്തിയായി തുടരുന്നതായും ഹാഷിം മാണിയോത്ത് അറിയിച്ചു.