മുംബൈ: ഇരുചക്രവാഹനത്തെ മറികടക്കാൻ അനുവദിക്കാത്തതിന് പിന്നാലെ കുട്ടികൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ മർദിച്ച് വയോധികൻ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ജെർലിൻ ഡിസിൽവ എന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. ഇവർ തന്നെ ഇൻസ്റ്റഗ്രാമിൽ സംഭവം വിവരിച്ച് വീഡിയോ പങ്കുവെച്ചിരുന്നു. മൂക്കിൽ നിന്നും രക്തമൊലിക്കുന്ന യുവതിയെ ദൃശ്യങ്ങളിൽ കാണാം.
ജെർലിൻ തൻ്റെ രണ്ട് കുട്ടികളുമായി സ്കൂട്ടറിൽ പോവുകയായിരുന്നു. കാർ യാത്രക്കാരനായ വയോധികൻ രണ്ട് കിലോമീറ്ററോളം ദൂരം ഇവരെ പിന്തുടരുകയും ഓവർടേക്ക് ചെയ്ത ശേഷം സ്കൂട്ടറിന് മുമ്പിൽ കാർ നിർത്തി യുവതിയെ ആക്രമിക്കുകയുമായിരുന്നു. തനിക്കൊപ്പം കുട്ടികൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അത് പോലും മാനിക്കാതെയാണ് പ്രതി തന്നെ മർദിച്ചതെന്നും യുവതി പറയുന്നു. കാറിൽ നിന്നിറങ്ങി വന്ന പ്രതി യുവതിയുടെ മുടിയിൽ കുത്തിപ്പിടിക്കുകയും മുഖത്ത് ഇടിക്കുകയുമായിരുന്നു.