കടയ്ക്കൽ: മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവതിയെ ആക്രമിച്ച ഭർത്താവിന്റെ സുഹൃത്തിനെ കടയ്ക്കൽ പൊലീസ് പിടികൂടി. കുമ്മിൾ തച്ചോണം ഷീന മൻസിലിൽ പ്രവീൺ കുമാർ (48 -കുഞ്ഞൻ മണിക്കുട്ടൻ) ആണ് പിടിയിലായത്. 22നാണ് സംഭവം.
തച്ചോണം പള്ളിക്ക് സമീപം ഫോൺ വിളിച്ചു നിന്ന ഭർത്താവിനെ യുവതി കാണുകയും ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തു. യുവതി ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ഫോൺ സുഹൃത്ത് പ്രവീൺ കുമാറിന്റെതാണെന്നും വാങ്ങാൻ പറഞ്ഞ ശേഷം ഭർത്താവ് സ്ഥലം വിട്ടു.
തുടർന്ന് പ്രവീൺ കുമാറും യുവതിയുമായി വാക്ക് തർക്കം നടന്നു. പ്രവീൺ കുമാർ യുവതിയുടെ മുഖത്ത് അടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തതായി പരാതിയിൽ പറയുന്നു. നാട്ടുകാർ ഇടപെട്ട് യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ ശേഷം ഒളിവിൽ പോയ പ്രവീൺ കുമാറിനെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കടയ്ക്കൽ പൊലീസ് പിടികൂടുകയായിരുന്നു.