മനാമ: ഐ.സി.എഫ്. സംഘടിപ്പിക്കുന്ന മെഹ്ഫിലെ ഈദ് പരിപാടിക്കായി ബഹ്റൈനിലെത്തിയ പ്രമുഖ മദ്ഹ് ഗായകൻ ഹാഫിള് സാദിഖലി ഫാളിലിയെ നേതാക്കളും പ്രവർത്തകരും ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു ബുർദ ആസ്വാദന വേദികളിൽ ശ്രദ്ധേയമായ സാദിഖലി ഫാളിലി ആദ്യമായാണ് ബഹ്റൈനിലെത്തുന്നത്.
ഐ.സി.എഫ്. ബലി പെരുന്നാൾ ആലോഷങ്ങളുടെ ഭാഗമായി നാളെ വൈകീട്ട് ഏഴിന് മനാമ കന്നഡ ഭവൻ ഓഡിറ്റോറിയത്തിലാണ് ഈദ് മെഹ്ഫിലെ അരങ്ങേറുന്നത്.