ലണ്ടൻ: പ്രീമിയർ ലീഗ് ക്ലബുകളായ ആഴ്സനൽ, എവർടൺ എന്നിവയുടെ മുൻനിരയിലെ കുന്തമുനയായിരുന്ന കെവിൻ കാംപ്ബെൽ നിര്യാതനായി. 54 വയസ്സായിരുന്നു. എട്ടു ക്ലബുകൾക്കൊപ്പം 542 മത്സരങ്ങളിൽ ഇറങ്ങിയ കാംപ്ബെൽ 148 ഗോളുകൾ കുറിച്ചിട്ടുണ്ട്.
ലെസ്റ്റർ, നോട്ടിങ്ഹാം ഫോറസ്റ്റ്, വെസ്റ്റ് ബ്രോം, കാർഡിഫ് തുടങ്ങിയവയിലും ബൂട്ടുകെട്ടിയ താരം അസുഖബാധിതനായി ആശുപത്രിയിലായിരുന്നു.