മനാമ:എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിനകത്തും പുറത്തുമായിഓരോ യൂണിറ്റുകളിലും നടത്തിവരുന്ന “മതം മധുരമാണ് ” ക്യാമ്പയിൻഎസ് .കെ . എസ് . എസ് എഫ് ബഹ്റൈൻ കമ്മറ്റിയുടെ നേതൃത്വത്തിൽ മനാമസമസ്ത ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചത്.
മതം വിശ്വസിക്കുന്നവർക്ക് മധുരമാണെന്നും മതത്തെ ചേർത്തുപിടിക്കുന്നവർക്ക്ജീവിതം ആസ്വാദനമാണെന്ന് സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്റുദീൻതങ്ങൾ ഉദ്ഘാടനം പ്രഭാഷണം നടത്തിക്കൊണ്ട് സംസാരിച്ചു.മതനിരാസവും സ്വതന്ത്രവാദങ്ങളും യുക്തിചിന്തകളും പുതിയ തലമുറയ്ക്ക്എത്തിക്കാൻ ആസൂത്രിത ശ്രമങ്ങൾ നടത്തുന്ന ഈ കാലത്ത് സത്യവിശ്വാസത്തിന്റെ തെളിവും തെളിമയും ബോധ്യപ്പെട്ട് ചതിക്കുഴികൾ തിരിച്ചറിഞ്ഞ് പ്രവാചക ജീവിത മാതൃക പിൻപറ്റി ജീവിക്കാൻവഴിതെറ്റുന്ന ഇളം തലമുറയ്ക്ക് കഴിയണമെന്നും അവർക്കാണ് മതത്തിൻറെമാധുര്യം നുകരുവാൻ കഴിയുകയുള്ളു എന്നും പ്രമുഖ പണ്ഡിതനും നന്തി ദാറുസ്സലാംഎഡ്യു വില്ലേജ് ഇസ്ലാമിക് തത്വശാസ്ത്ര പണ്ഡിതനും, ജ്യോതിശാസ്ത്രപ്രഫസറുമായ *ഉസ്താദ് ശുഹൈബുൽ ഹൈത്തമി* പ്രമേയ പ്രഭാഷണം നടത്തിസംസാരിച്ചു.
സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്റുദ്ധീൻ തങ്ങൾ ഉദ്ഘാടനംനിർവ്വഹിച്ച സദസ്സിന് SKSSF ബഹ്റൈൻ വൈസ് പ്രസിഡണ്ട് നിഷാൻ ബാഖവിഅദ്ധ്യക്ഷത വഹിക്കുകയും സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്. എംഅബ്ദുൽ വാഹിദ്, KMCC ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽതുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിക്കുകയും ചെയ്തു.
സമസ്ത കേരള ജം ഇയ്യത്തുൽ മുഅല്ലിമീൻ ബഹ്റൈൻ റെയിഞ്ച് പ്രസിഡണ്ട്സയ്യിദ് യാസിർ ജിഫ്രി തങ്ങൾ, സെക്രട്ടറി ബഷീർ ദാരിമി,സമസ്ത ബഹ്റൈൻ ട്രഷറർ നൗഷാദ് S K, വൈസ് പ്രസിഡണ്ടുമാരായ ഹാഫിള്ഷറഫുദ്ധീൻ, മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, ശഹിം ദാരിമി,അലി ഫൈസിബഹ്റൈൻ KMCC കേന്ദ്ര നേതാക്കളായ ഷംസുദ്ധീൻ വെള്ളിക്കുളങ്ങര, ഒ കെ കാസിം, സമസ്ത ബഹ്റൈൻ കോർഡിനേറ്റർ അഷ്റഫ് അൻവരി,
എസ് കെ എസ് എസ് എഫ് വർക്കിംഗ് പ്രസിഡണ്ട് സജീർ പന്തക്കൽ, ട്രഷറർ ഉമൈർവടകര ,ജോയിൻ സെക്രട്ടറി അഹമ്മദ് മുനീർ, റാഷിദ് കക്കട്ടിൽ,മുഹമ്മദ്മാസ്റ്റർ,തുടങ്ങിയവർ സന്നിഹിതരായിരുന്നു
സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയാ നേതാക്കൾ, റെയിഞ്ച് ജംഇയ്യത്തുൽമുഅല്ലിമീൻ ഭാരവാഹികളും മറ്റു ഉസ്താദുമാരും,SKSSF വിവിധ ഏരിയ കോർഡിനേറ്റർ ബഹ്റൈൻ KMCC വിവിധ ജില്ല ഏരിയ നേതാക്കളും പ്രതിനിധികളുംസന്നിഹിതായിരുന്നു.
മീഡിയ കൺവീനർ ജസീർ വാരം.മനാമ ഏരിയ കൺവിനർമാരായഷബീർ,നൗഷാദ് ,ഫൈറൂസ്,അഷറഫ്, റാഷിദ്,VK മദ്റസ ഭാരവാഹികളായ അബ്ദുൽറഹൂഫ്,ജബ്ബാർ,റഫീഖ്,സ്വാലിഹ്,സക്കീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.SKSSF ബഹ്റൈൻ സെക്രട്ടറി നവാസ് കണ്ടറ സ്വാഗതവും ജോയിൻ്റ് സെക്രട്ടറിഷാജഹാൻ കടലായി നന്ദിയും പറഞ്ഞു.