ആറ്റിങ്ങൽ: നഗരത്തിൽ കഞ്ചാവ് വേട്ട, രണ്ടു പേർ പിടിയിൽ. തിരുവനന്തപുരം ബീമാപ്പള്ളി വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരൻ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് ഏഴ് കിലോ കഞ്ചാവ് പിടിച്ചെടുത്തു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥർ, തിരുവനന്തപുരം ഐ.ബി സംഘം, ചിറയിൻകീഴ് റേഞ്ച് എക്സൈസ് സംഘം എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്തു നിന്ന് ഏഴ് കിലോ കഞ്ചാവുമായി ഇവരെ പിടികൂടിയത്.
ആന്ധ്രയിൽ നിന്നു കടത്തികൊണ്ടു വന്നതാണ് കഞ്ചാവ്. അന്വേഷണ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ, ആർ.ജി. രാജേഷ്, കെ.വി. വിനോദ്, എസ്. മധുസൂദനൻ നായർ, ഡി.എസ്. മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർ പ്രകാശ്, ബിനു താജുദീൻ, വിശാഖ് തുടങ്ങിയവരും ഉണ്ടായിരുന്നു