കൊച്ചി: ആലുവയില്‍ ഊബര്‍ ടാക്സി ഡ്രൈവര്‍ക്ക് ഓട്ടോ ഡ്രൈവര്‍മാരുടെ ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ ആലുവ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ഊബര്‍ ടാക്സി ഡ്രൈവറെ ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിക്കുന്നതല്ലാതെ പൊലീസില്‍ പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ്, കേസെടുത്തതിന് പിന്നാലെ ഊബര്‍ ഡ്രൈവറെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍മാരോട് സ്റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മര്‍ദ്ദനമേറ്റ ഊബര്‍ ഡ്രൈവറെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഊബറുകാരുടെ സാന്നിധ്യം തങ്ങളുടെ ഓട്ടം കുറയാന്‍ കാരണമാക്കുന്നുവെന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവര്‍മാര്‍ ഇയാളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
The post ആലുവയില്‍ ഊബര്‍ ടാക്സി ഡ്രൈവര്‍ക്ക് നേരെ ഓട്ടോ ഡ്രൈവര്‍മാരുടെ ക്രൂര മര്‍ദ്ദനം, വീഡിയോക്ക് പിന്നാലെ കേസെടുത്ത് പൊലീസ് appeared first on Keralabhooshanam Daily.