കൊല്ലം: കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നേടിയ വിജയത്തിന് പിന്നാലെ യു.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ തര്‍ക്കം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് പരാതി പറയാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യു.ഡി.എഫ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന് വളപ്പിലിട്ട് മര്‍ദ്ദിച്ചു. യു.ഡി.എഫ് പ്രവര്‍ത്തകനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസുകാരെയും സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. സംഭവത്തില്‍ മൂന്ന് മൂന്ന് സിപിഎം പ്രവര്‍ത്തകരെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
The post കൊല്ലത്ത് പൊലീസ് സ്റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമം: യുഡിഎഫ് പ്രവര്‍ത്തകനെ സ്റ്റേഷന് വളപ്പിലിട്ട് മര്‍ദ്ദിച്ചു appeared first on Keralabhooshanam Daily.