ന്യൂഡല്‍ഹി: രാജ്യത്ത് ഉഷ്ണതരംഗത്തെത്തുടര്‍ന്നുള്ള മരണം 200 കടന്നു. ഒഡിഷയില്‍ മാത്രം 141 പേര് മരിച്ചു.സ്പെഷ്യല്‍ റിലീഫ് കമ്മിഷണറുടെ ഓഫീസിന്റെ കണക്കുപ്രകാരം കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് 99 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളിലായി മുപ്പതിലധികം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സൂര്യാഘാതമേറ്റ് മരിച്ചതായാണ് കണക്കുകള്‍.
ബിഹാറില്‍ പത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 29 പേരാണ് മരിച്ചത്. മേയില്‍ ഡല്‍ഹി, രാജസ്ഥാന്, പശ്ചിമ യു.പി, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ താപനില തുടര്‍ച്ചയായി 50 ഡിഗ്രിക്ക് തൊട്ടടുത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ മിര്‍സാപുരിലും സോന്ഭദ്രയിലുമാണ് 15 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സഹജീവനക്കാരും മരിച്ചത്.
The post ഉഷ്ണതരംഗം: മരണം 200 കവിഞ്ഞു, കൂടുതല്‍ മരണം ഒഡിഷയില്‍ appeared first on Keralabhooshanam Daily.