സുൽത്താൻപുർ (യു.പി): പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള അപകീർത്തി കേസിൽ വാദം കേൾക്കൽ കോടതി സെപ്റ്റംബർ 21ലേക്ക് മാറ്റി.
ഹരജിക്കാരന്റെ അഭിഭാഷകന് വ്യാഴാഴ്ച മറ്റു കേസുകളുടെ തിരക്കുള്ളതിനാൽ വാദം കേൾക്കൽ മാറ്റണമെന്ന അഭ്യർഥന കോടതി അംഗീകരിക്കുകയായിരുന്നു. 2018ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് ബി.ജെ.പി പ്രാദേശിക നേതാവായ വിജയ് മിശ്ര പരാതി നൽകിയത്.
ഫെബ്രുവരി 20ന് ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി കോടതിയിലെത്തി ജാമ്യമെടുത്തിരുന്നു. പിന്നീട് പല കാരണങ്ങളാൽ നിരവധിതവണ വാദം കേൾക്കൽ മാറ്റിവെച്ചു.