ഉത്തര്‍പ്രദേശില്‍ ഉഷ്ണതരംഗത്തെത്തുടര്‍ന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ 33തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചതായി ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നവ്ദീപ് റിന്‍വ അറിയിച്ചു. ഹോം ഗാര്‍ഡുകള്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് വോട്ടെടുപ്പ് ജീവനക്കാര്‍ എന്നിവരാണ് മരിച്ചത്.
അതേ സമയം സഡല്ഹിയടക്കം പല സംസ്ഥാനങ്ങളിലും ഇന്നലെ ചൂട് 2 മുതല്‍ 3 ഡിഗ്രി വരെ കുറഞ്ഞു. വരുന്ന 2 ദിവസങ്ങളില്‍ കൂടി ചൂടിന് നേരിയ ശമനം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ഉഷ്ണതരംഗ സാധ്യത തുടരും. മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ഇന്ന് ഓറഞ്ച് അലെര്ട്ടില്ലാണ്. ദില്ലിയടക്കമുള്ള മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ചൂട് 40 ഡിഗ്രിക്കും മുകളിലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരണസംഖ്യ നൂറിലധികമായി.
The post വെന്തുരുകി ഉത്തരേന്ത്യ; ഉഷ്ണ തരംഗത്തില്‍ ഉത്തര്‍പ്രദേശില്‍ 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു appeared first on Keralabhooshanam Daily.