പാലക്കാട്: കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ യാർഡിലെ വിവിധ എൻജിനീയറിങ് പ്രവർത്തനങ്ങൾ മൂലം ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
രാവിലെ 7.20ന് പാലക്കാട് ടൗണിൽ നിന്ന് പുറപ്പെടുന്ന (ട്രെയിൻ നമ്പർ 06806) പാലക്കാട് ടൗൺ-കോയമ്പത്തൂർ മെമു സെപ്റ്റംബർ 9,11 തീയതികളിൽ പോത്തന്നൂരിൽ യാത്ര അവസാനിപ്പിക്കും. പോത്തന്നൂരിനും കോയമ്പത്തൂരിനുമിടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
രാവിലെ 8.20ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന (ട്രെയിൻ നമ്പർ 06458) ഷൊർണൂർ – കോയമ്പത്തൂർ പാസഞ്ചർ സെപ്റ്റംബർ 11ന് പോത്തന്നൂരിൽ അവസാനിപ്പിക്കും.
06805 കോയമ്പത്തൂർ-ഷൊർണൂർ മെമു കോയമ്പത്തൂർ സെപ്റ്റംബർ 09, 11 തീയതികളിൽ ഉച്ചക്ക് 12.05 പോത്തന്നൂരിൽ നിന്നാകും പുറപ്പെടുക.
നമ്പർ 16608 കോയമ്പത്തൂർ-കണ്ണൂർ മെമു എക്സ്പ്രസും സെപ്റ്റംബർ 11ന് പോത്തന്നൂരിൽ നിന്നാകും പുറപ്പെടുക. നമ്പർ16159 ചെന്നൈ എഗ്മോർ-മംഗലാപുരം സെൻട്രൽ എക്സ്പ്രസ് സെപ്റ്റംബർ 07, 08, 10 തീയതികളിൽ 11.15നാകും ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടുക.
സെപ്റ്റംബർ 08, 09, 11 തീയതികളിൽ രാവിലെ ആറിന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന 13352 ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് കോയമ്പത്തൂർ ഒഴിവാക്കി പോത്തന്നൂർ, ഇരുഗൂർ വഴി തിരിച്ചുവിടും. നമ്പർ 12626 ന്യൂഡൽഹി-തിരുവനന്തപുരം സെൻട്രൽ കേരള എക്സ്പ്രസ് സെപ്റ്റംബർ 06, 07, 09 തീയതികളിൽ 08.10ന് ന്യൂഡൽഹിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ഇരുഗൂർ, പോടന്നൂർ വഴിയാകും കേരളത്തിലേക്ക് എത്തുക.
സെപ്റ്റംബർ 06, 08, 11 തീയതികളിൽ എറണാകുളത്തുനിന്ന് 09.10 ന് പുറപ്പെടുന്ന നമ്പർ 12678 എറണാകുളം- ബംഗളൂരു എക്സ്പ്രസ് കോയമ്പത്തൂരിലെ സ്റ്റോപ്പേജ് ഒഴിവാക്കി പോത്തന്നൂർ, ഇരുഗൂർ വഴി തിരിച്ചുവിടും.
06819 ഈറോഡ്-പാലക്കാട് ടൗൺ സെപ്റ്റംബർ 08, 09, 11 തീയതികളിൽ ഇരുഗൂർ, പോത്തന്നൂർ വഴി തിരിച്ചുവിടും. സിങ്കനല്ലൂർ, പീളമേട്, കോയമ്പത്തൂർ നോർത്ത്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഒഴിവാക്കും.