തിരുവനന്തപുരം: പത്തനംതിട്ട മുൻ എസ്.പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.
ഗുരുതര ചട്ടലംഘനം നടത്തിയെന്ന ഡി.ജി.പിയുടെ റിപ്പോർട്ടിനു പിന്നാലെയാണ് നടപടി. പി.വി. അൻവർ എം.എൽ.എയുമായുള്ള വിവാദ ഫോൺ സംഭാഷത്തിനു പിന്നാലെ സുജിത് ദാസിനെ എസ്.പി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.