തിരുവനന്തപുരം: ജാനമ്മ കുഞ്ഞുണ്ണി എഴുതിയ പുതിയ ട്രാൻസ്ജെന്റർ നോവൽ ‘ശിവകാമി’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ചേർന്ന ചടങ്ങിൽ കവി പ്രഭാ വർമ്മക്ക് നൽകിയായിരുന്നു പ്രകാശനം.
ദ്വിലിംഗവിഭാഗത്തിൽപെട്ട മുരളി എന്ന ശിവകാമിയുടെ ശോകനിർഭരമായ ജീവിതകഥയാണ് ശിവകാമി. പരിഷ്കൃത സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ അഭിസംബോധന ചെയ്യുന്ന ശിവകാമി ഒരു പുതിയ വായനയ്ക്ക് വഴി തുറക്കും. ജാനമ്മ കുഞ്ഞുണ്ണിയടെ 18ാമത്തെ കൃതിയാണിത്.
2022ൽ പ്രഭാത് ബുക്സിന്റെ നോവൽ അവാർഡ് ‘ഇരുനിറ പക്ഷികൾക്കും’ 2023ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും 2024ൽ ‘പറയാതെ പോയത്’ എന്ന നോവലിന് അബൂദബി ശക്തി അവാർഡും നേടിയിട്ടുണ്ട്.
ശിവകാമി പ്രകാശന ചടങ്ങിൽ സേവ്യർ പുൽപാട്, വിൽസൺ സാമുവൽ, രവി കേച്ചേരി, സുരേഷ് ഒഡേസ തുടങിയ ‘നന്മ’ ഭാരവാഹികളും പങ്കെടുത്തു.