ന്യൂഡൽഹി: ജമ്മു- കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. ഇതിൽ ആറുപേരാണുള്ളത്. പി.സി.സി അധ്യക്ഷൻ താരിഖ് ഹമീദ് കര സെൻട്രൽ ഷാൽട്ടെങ്ങിൽനിന്ന് ജനവിധി തേടും. മറ്റു സ്ഥാനാർഥികളും മണ്ഡലങ്ങളും: മുംതാസ് ഖാൻ (റിയാസി), ഭൂപേന്ദർ ജാംവൽ (മാത വൈഷ്ണോ ദേവി), ഇഫ്തിഖാർ അഹ്മദ് (രജൗരി), ഷബീർ അഹ്മദ് ഖാൻ (തന്നമണ്ഡി), മുഹമ്മദ് ഷാനവാസ ചൗധരി (സുരാൻകോട്ട്). മൂന്നു ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തിലാണ് ഈ സ്ഥാനാർഥികൾ ജനവിധി തേടുക. ഇതുവരെ കോൺഗ്രസ് 15 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന യോഗത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു.