ന്യൂഡൽഹി: ബംഗളൂരു- മധുര, ചെന്നൈ എഗ്മോർ – നാഗർകോവിൽ, മീറത്ത്- ലഖ്നോ പാതകളിലെ പുതിയ വന്ദേ ഭാരത് സർവിസുകൾ പ്രധാനമന്ത്രി നന്ദ്രേ മോദി ഫ്ലാഗ് ഓഫ് ചെയ്തു.
ചെന്നൈ എഗ്മോർ – നാഗർകോവിൽ എക്സ്പ്രസ് രാവിലെ അഞ്ചുമണിക്ക് എഗ്മോറിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.50ന് നാഗർകോവിലിൽ എത്തും. ഉച്ചക്ക് 2.20ന് നാഗർകോവിലിൽനിന്നും തിരിക്കുന്ന ട്രെയിൻ രാത്രി 11ന് എഗ്മോറിലെത്തും. ബുധൻ സർവിസ് ഉണ്ടാകില്ല.
മധുര – ബംഗളൂരു വന്ദേഭാരത് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവിസ് നടത്തുക. മധുരയിൽനിന്ന് രാവിലെ 5.15ന് പുറപ്പെട്ട് ഉച്ച ഒരുമണിക്ക് ബംഗളൂരുവിൽ എത്തും. തിരിച്ച് 1.30ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 9.45ന് മധുരയിൽ എത്തും.