ന്യൂഡല്‍ഹി: ബി.ജെ.പി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ എത്തുന്നത് തടയുമെന്ന് കോണ്‍?ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്?ഗെ. കോണ്‍?ഗ്രസിന് 128 സീറ്റുകള്‍ വരെ നേടാനാകുമെന്നാണ് വിശ്വാസം. രാഹുല്‍ ?ഗാന്ധി പ്രധാനമന്ത്രിയാകുന്നതാണ് ഉചിതമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം എന്‍.ഡി.ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ തമ്മില്‍ വോട്ടുകള്‍ പരസ്പരം കൈമാറുന്നതില്‍ കൃത്യമായി വിജയിച്ചു. വോട്ടെണ്ണുന്നതില്‍ ഒരു ഇടപെടലും ഇല്ലെന്ന് ഉറപ്പാക്കുന്നതിനായാണ് ശനിയാഴ്ച യോ?ഗം വിളിച്ചത്. വോട്ടെണ്ണല്‍ യന്ത്രത്തില്‍ കൃത്രിമം നടക്കുന്നത് എങ്ങിനെയാണെന്ന് നേതാക്കള്‍ക്ക് വ്യക്തമാക്കി നല്‍കും.
രാഹുല്‍ ?ഗാന്ധിയെയാണ് ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി താന്‍ കാണുന്നത്. അദ്ദേഹം രാജ്യത്തെ യുവാക്കളെ പ്രതിനിധീകരിക്കുന്നു – ഖാര്?ഗെ കൂട്ടിച്ചേര്‍ത്തു. നേരത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന് മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഖാര്?ഗെ നിരസിക്കുകയായിരുന്നു.
The post പ്രധാനമന്ത്രിപദം: താന്‍ പരിഗണിക്കുന്നത് രാഹുലിനെ; കോണ്‍ഗ്രസിന് 128 സീറ്റ് നേടാനാകും – ഖാര്‍ഗെ appeared first on Keralabhooshanam Daily.