കൊച്ചി: പോക്സോ കേസിൽ മലയാളി യൂട്യൂബർ വി.ജെ മച്ചാൻ എന്ന ഗോവിന്ദ് അറസ്റ്റിൽ. 16 കാരിയുടെ പരാതിയിൽ കളമശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് പൊലീസ് ഗോവിന്ദിനെ കസ്റ്റിഡിയിലെടുത്തത്.
യൂട്യൂബിലും ഫേസ്ബുക്കിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുള്ള ‘വി.ജെ മച്ചാൻ’ ആലപ്പുഴ മാന്നാർ സ്വദേശിയാണ്.
സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പൊലീസ് ചോദ്യം ചെയ്തുവരികയാണ്.