തിരുവനന്തപുരം:കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.ഗഡുക്കളായി ശമ്പളം നല്കുന്ന രീതി ഒഴിവാക്കാന്‍ ഫോര്‍മുല കണ്ടെത്തി.ധനമന്ത്രിയെയും ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഗണേഷേകുമാറിന്റെ ഉറപ്പ്.യാത്രക്കാര്‍ യജമാനന്മാരാണെന്ന് ജീവനക്കാര്‍ മനസ്സിലാക്കണം. ബസ്സില്‍ കയറുന്ന ജനങ്ങളോട് മാന്യമായി പെരുമാറണം. സ്വിഫ്റ്റിലെ ചില ജീവനക്കാരെക്കുറിച്ച് മോശമായ അഭിപ്രായം വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്’എന്ന തലക്കെട്ടില്‍ കെഎസ്ആര്‍ടിയിലെ ഓരോ വിഭാഗങ്ങള്‍ക്കായി (കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക്, മിനിസ്റ്റീരിയല്‍) നാല് എപ്പിസോഡുകളുള്ള ഗതാഗതവകുപ്പ് മന്ത്രി യുടെ വീഡിയോ പരമ്പരയുടെ ആദ്യഭാഗം ഇന്ന് പുറത്തിറക്കി.ആദ്യ എപ്പിസോഡ് കണ്ടക്ടര്‍മാര്‍ക്ക് വേണ്ടിയാണ്,
കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
***
The post കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം നല്‍കും appeared first on Keralabhooshanam Daily.