അടിമാലി: ആനച്ചാലിൽ ഹോംസ്റ്റേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളിൽ ഒരാൾ പിടിയിൽ. മുരിക്കാശ്ശേരി കുരിയാത്ത സനീഷ് സെബാസ്റ്റ്യനാണ് (45) പിടിയിലായത്. കൂട്ടാളിയെ പൊലീസ് തിരയുന്നു.
കഴിഞ്ഞ ദിവസം ഹോം സ്റ്റേയിലെത്തിയ സനീഷ് ഇവിടത്തെ ജീവനക്കാരുമായി വാക്കുതർക്കം ഉണ്ടാക്കുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സ്ഥാപനത്തിലെ ജീവനക്കാരിയോട് അനീഷും സുഹൃത്തും അപമര്യാദയായി പെരുമാറിയത്.
ഒന്നരപ്പവൻ വരുന്ന മാല തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് കടന്നുകളഞ്ഞ സംഘം പുലർച്ചയോടെ എത്തി മുറ്റത്ത് കിടന്ന വാഹനങ്ങൾ തല്ലിത്തകർത്തു. സനീഷിനെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.