മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്’) ‘തേർസ്റ്റ് ക്വഞ്ചേഴ്സ് 2024’ ടീം, വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിയ്ക്ക് തുടക്കമായി. ഈ വർഷത്തെ ആദ്യ പരിപാടി തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനിയും ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രനും സംഘവും ചേർന്ന് മറാസിയിലെ വർക്ക്സൈറ്റിൽ ഉദ്ഘാടനം ചെയ്തു.ഇത് ഒൻപതാം വർഷമാണ് ഐസിആർഎഫ് തേർസ്റ്റ് ക്വഞ്ചേഴ്സ് ടീം സമ്മർ അവയർനെസ് കാമ്പെയ്ൻ നടത്തുന്നത്.360 തൊഴിലാളികൾ പരിപാടിയുടെ ഭാഗമായി.
ഡോ. ബാബു രാമചന്ദ്രനും ഹുസൈൻ അലി ഹുസൈനിയും തൊഴിലാളികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.തൊഴിലാളികൾ വേനൽക്കാലത്ത് സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെ കുറിച്ച് അവർ ഓർമ്മിപ്പിച്ചു. പരിപാടിയിൽ, കുടിവെള്ളം, പഴങ്ങൾ, ലബാൻ, ബിസ്കറ്റ് പാക്കറ്റുകൾ എന്നിവ തൊഴിലാളികൾക്ക് വിതരണം ചെയ്തു.തൊഴിലിൽ ഏർപ്പെടുമ്പോൾ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലാളികളെ ബോധവൽക്കരിക്കുകയും വേനൽക്കാലത്ത് തൊഴിൽമേഖലയിൽ എങ്ങനെ ആരോഗ്യ പ്രരോധം ശൃഷ്ടിക്കാം എന്നീ കാര്യങ്ങളിൽ തൊഴിലായികൾക്ക് അറിവ് പകരുക എന്നതാണ് ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം.
ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഉപദേഷ്ടാവ് അരുൾദാസ് തോമസ്, കോർഡിനേറ്റർമാരായ ശിവകുമാർ, ഫൈസൽ മടപ്പള്ളി, ഐസിആർഎഫ് അംഗങ്ങളായ രാകേഷ് ശർമ, ജോൺ ഫിലിപ്പ്, സുബൈർ കണ്ണൂർ, സുരേഷ് ബാബു, നൗഷാദ്, അജയകൃഷ്ണൻ, പ്രകാശ് മോഹൻ, രുചി ചക്രവർത്തി, അനു ജോസ്, അൽത്തിയ ഡിസൂസ, സാന്ദ്ര പാലണ്ണ, ജോസ് എന്നിവരോടൊപ്പം പരിപാടിയിൽ യൂണിവേഴ്സിറ്റിൽ നിന്നുള്ള ട്രെയിനികളും പങ്കെടുത്തു.