ന്യൂഡൽഹി: രോഹിത് ശർമ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തുടരും. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി പാക്കിസ്ഥാനിൽ നടക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് വരെ രോഹിത് നായകസ്ഥാനത്തുണ്ടാകുമെന്ന് വിഡിയോ സന്ദേശത്തിലാണ് ജയ് ഷാ അറിയിച്ചത്.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിലും രാഹുലിന്റെ നായകത്വത്തിൽ വിജയം നേടാനാകുമെന്ന് ജയ് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. 2023 ഏകദിന ലോകകപ്പോടെ രോഹിത്തും വിരാട് കോഹ്ലിയും ഏകദിനങ്ങളിൽനിന്ന് വിരമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ടൂർണമെന്റിൽ കിരീട നേട്ടത്തിലെത്താൻ കഴിയാതെ പോയതോടെ ഇരുവരും വിരമിക്കൻ തീരുമാനം മാറ്റിവെക്കുകയായിരുന്നു.