മക്ക: പുതിയ ഹിജ്റി വർഷത്തിൻ്റെ (ഹിജ്റ 1446) പ്രവേശനത്തോടെ വിശുദ്ധ കഅബയെ അതിന്റെ ഉടയാടയായ പുതിയ കിസ് വ ധരിപ്പിക്കൽ കർമ്മം പ്രൗഡിയോടെ പൂർത്തിയായി.
വിശുദ്ധ കഅബയുടെ ഉടയാടയെന്നതിനൊപ്പം ലോകത്തെ ഏറ്റവും വിലയേറിയ ഉടയാടയെന്ന പേരിലും കിസ് വ വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട്.
ലോകത്തെ എറ്റവും മികച്ച പട്ട്, ശുദ്ധ സ്വർണ്ണം, വെള്ളി എന്നിവയെല്ലാം ഉപയോഗിച്ചാണ് കിസ് വ നിർമ്മിച്ചിരിക്കുന്നത്.
1000 കിലോഗ്രാം പട്ട്, 120 കിലോഗ്രാം സ്വർണ്ണ നുൽ, 100 കിലോഗ്രാം വെള്ളിനൂൽ എന്നിവയടങ്ങിയ കിസ് വയുടെ നിർമ്മാണച്ചെലവ് 6.5 മില്യൺ ഡോളർ ആണ്.
വിശുദ്ധ കഅബയെ പുതിയ കിസ് വ അണിയിക്കുന്ന വീഡിയോ കാണാം.
instagram
https://www.instagram.com/reel/C9HUbJxt7y1/?igsh=MWNpZGo2dG00NWl4cw==
https://www.facebook.com/share/v/TBU1nQDakuTduTdT/?mibextid=WC7FNe