ഹരാരെ: സിംബാബ്വെക്കെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യക്ക് 13 റൺസിന്റെ പരാജയം. വിജയലക്ഷ്യമായ 116 പിന്തുടർന്നിറങ്ങിയ ഇന്ത്യൻ യുവനിര 102 റൺസിന് പുറത്തായി. 29 പന്തിൽ 31 റൺസ് നേടിയ നായകൻ ശുഭ്മൻ ഗില്ലാണ് ഇന്ത്യയുെട ടോപ് സ്കോറർ. സ്കോർ: സിംബാബ്വെ – 20 ഓവറിൽ 9ന് 115, ഇന്ത്യ – 19.5 ഓവറിൽ 102ന് പുറത്ത്.
ലോകകപ്പ് നേടിയ ടീമിലെ ആരുമില്ലാതെ, യുവനിരയുമായാണ് ഇന്ത്യ സിംബാബ്വെയിലെത്തിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.