ബഹ്റൈൻ: 22 വർഷത്തെ ബഹ്റൈൻ പ്രവാസം മതിയാക്കി അയർലണ്ടിലേക്ക് യാത്രയാകുന്ന ശ്രീ എൽദോ എൻ സി ക്കും കുടുംബത്തിനും ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ യാത്രയയപ്പ് നൽകി, ബഹ്റൈൻ മീഡിയ സിറ്റി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ബഹറിൻ സെൻ പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ ജോൺസ് ജോൺസൺ അധ്യക്ഷ പ്രസംഗം നടത്തി. ശ്രീ സന്തോഷ് ആൻഡ്രൂസ് സ്വാഗത പ്രസംഗം നടത്തിയ പരിപാടിയിൽ ശ്രീ ബെന്നി റ്റി ജേക്കബ് കൃതജ്ഞത അർപ്പിച്ചുപ്രസ്തുത പരിപാടിയിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് ശ്രീ ആൻസൺ പിഐസക്ക്, ശ്രീ സുജേഷ് ജോർജ് ശ്രീ പോൾ വർഗീസ്, ശ്രീ ജയ്മോൻ സി, ശ്രീ ചാണ്ടി ജോഷ്വാ ശ്രീ എൽദോ വി. കെ, ശ്രീ റെജി വർഗീസ്, ശ്രീ ജെൻസൺ ജേക്കബ് മണ്ണൂർ എന്നിവർ സംസാരിച്ചു, സുഹൃത്തുക്കളും കുടുംബങ്ങളും അടക്കം 100 അധികം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ശ്രീ എൽദോകും കുടുംബത്തിനും മൊമെന്റോയും ഗിഫ്റ്റും നൽകി ആദരിച്ചു.