ചെന്നൈ: യൂട്യൂബ് ചാനലുകളുടെ കാര്യത്തില്‍ സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ചില യൂട്യൂബ് ചാനലുകള്‍ സാമൂഹിക വിപത്തായി മാറുകയാണ്. വരിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മാത്രം അപകീര്‍ത്തികരമായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സമയമായെന്നും കോടതി ചൂണ്ടിക്കാട്ടി. യൂട്യൂബ് ചാനല്‍ ഉടമയായ സാവാകു ശേഖര്‍, മാദ്ധ്യമ പ്രവര്ത്തകന് ജി. ഫെലിക്സ് ജെറാള്‍ഡ് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ സുപ്രധാന നിരീക്ഷണം.
അഭിമുഖത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോയമ്പത്തൂര്‍ സൈബര്‍ ക്രൈം സെല്ലാണ് പരാതി നല്‍കിയത്. ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമം 1988 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ഇരുവരും തമ്മിലുള്ള അഭിമുഖത്തെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ‘ അഭിമുഖം നല്കുന്നയാള് ഒരു പ്രത്യേക രീതിയില്‍ ഉത്തരം നല്‍കുമെന്ന് അറിഞ്ഞുകൊണ്ട് ചോദ്യം ചോദിക്കുന്നു, ഇതിനെയാണോ നിങ്ങള്‍ അഭിമുഖം എന്ന് വിളിക്കുന്നത്”, കോടതി ചോദിച്ചു.
സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്താന്‍ ശങ്കറിനെ പ്രേരിപ്പിച്ചത് ജെറാള്ഡാണെന്നും അതിനാല്‍ അദ്ദേഹത്തെ ഒന്നാം പ്രതിയാക്കണമായിരുന്നുവെന്നും കോടതി ഊന്നിപ്പറഞ്ഞു. യൂട്യൂബ് ചാനലുകളുടെ വ്യാപനത്തെക്കുറിച്ച് ജസ്റ്റിസ് കെ. കുമാരേഷ് ബാബു കടുത്ത ഉത്കണ്ഠയാണ് രേഖപ്പെടുത്തിയത്.
The post യൂട്യൂബ് ചാനലുകള്‍ സാമൂഹ്യ വിപത്തായി മാറുകയാണ്; തടയാനുള്ള ശരിയായ സമയം; സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യം; മദ്രാസ് ഹൈക്കോടതി appeared first on Keralabhooshanam Daily.