തൃശ്ശൂര്‍ : എച്ചിപ്പാറയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാക്കളെ കൊണ്ട് രാജവെമ്പാലയെ പിടിപ്പിക്കുന്ന വീഡിയോ പുറത്ത്. സുരക്ഷാ മുന്‍കരുതലുമില്ലാതെയാണ് പാമ്പിനെ പിടിപ്പിച്ചതെന്നാണ് ആക്ഷേപം. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവമുണ്ടായത്. എച്ചിപ്പാറ പുഴയോരത്തെ കരിങ്കല്‍ കെട്ടില്‍ കയറിയ രാജവെമ്പാലയെ നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ നാട്ടിലെ ചെറുപ്പക്കാരോട് പാമ്പിനെ പിടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
അവിടെയുണ്ടായിരുന്ന രണ്ട് യുവാക്കളും ചില ബീറ്റ്ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പാമ്പിനെ പിടികൂടാന്‍ ശ്രമം തുടങ്ങി. കരികല്ലുകള്‍ മാറ്റുന്നതിനിടെ പാമ്പ് പുറത്തേക്ക് ചാടി. കൂടെയുള്ള ഒരാള്‍ പാമ്പിന്റെ വാലില്‍ പിടികൂടിയെങ്കിലും പത്തി വിടര്‍ത്തി കൊത്താന്‍ ഒരുങ്ങുന്നതും പിന്നീട് പാമ്പ് കൈയ്യില്‍ നിന്ന് വഴുതിപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ പാമ്പ് പലതവണ യുവാക്കള്‍ക്ക് നേരെ തിരിഞ്ഞു. പുഴയിലേക്ക് പാഞ്ഞ പാമ്പിനെ യുവാക്കള്‍ വീണ്ടും പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
The post യുവാക്കളെ കൊണ്ട് രാജവെമ്പാലയെ പിടിപ്പിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍, എച്ചിപ്പാറയില്‍ നിന്നുളള വീഡിയോ പുറത്ത് appeared first on Keralabhooshanam Daily.