മനാമ: പ്രവാസി ലീഗൽ സെല്ലിൻറെ പ്രവർത്തനം മാതൃകാപരം എന്ന് അംബാസിഡർ വിനോദ് കെജേക്കബ്. പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്ററിന്റെ രണ്ടാം വാർഷീക ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബഹറിനിലെ ഇന്ത്യൻ അംബാസിഡറായ വിനോദ് കെ ജേക്കബ്. ബഹറിനിലെ ഇന്ത്യക്കാരുടെ ക്ഷേമമുറപ്പുവരുത്താനായി പിഎൽസി പോലുള്ള സംഘടനകളുടെ സഹകരണം തുടർന്നും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽനിന്നും വിദേശരാജ്യത്തേക്കുള്ള സുരക്ഷിതകുടിയേറ്റം ഉറപ്പുവരുത്താനായി കൂടുതൽ ഇന്ത്യയിൽ കൂടുതൽ ഇടപെടലുകൾ നടത്തുമെന്ന് പ്രവാസി ഗ്ലോബൽ സെൽ പ്രെസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. ചടങ്ങിൽ അദ്ധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം.
പിഎൽസി ബഹറിൻ ചാപ്റ്റർ അധ്യക്ഷൻ സുധീർ തിരുനിലത്ത് ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിന് ബഹ്റൈൻ പാർലമെൻ്റ് അംഗം അഭിവന്ദ്യ ഡോ. ഹസ്സൻ ഈദ് ബോഖമ്മാസ്, (വിദേശകാര്യ സമിതി ചെയർമാൻ,
പ്രതിരോധവും ദേശീയ സുരക്ഷയും), ബഹ്റൈനിലെ നേപ്പാൾ അംബാസഡർ ഹിസ് എക്സലൻസി ശ്രീ തീർഥരാജ് വാഗ്ലെ, ബംഗ്ലാദേശ് എംബസിയിലെ ആക്ടിംഗ് അംബാസഡറും ചാർജ് ഡി അഫയേഴ്സും ശ്രീ. ഖയീസ്, ഔട്ട്റീച്ച് ആൻഡ് കമ്മ്യൂണിറ്റി പാർട്ണർഷിപ്പ് ഡയറക്ടർ ശ്രീ. ഫഹദ് അൽബിനാലി LMRA, , തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ശ്രീ. ഹുസൈൻ അൽ ഹുസൈനി, മുതിർന്ന പത്രപ്രവർത്തകൻ ശ്രീ. സോമൻ ബേബി, ഡോ. ചെറിയാൻ, PLC ഗ്ലോബൽ പ്രസിഡൻ്റ് ശ്രീ. ജോസ് എബ്രഹാം, PLC ഗ്ലോബൽ സെക്രട്ടറി ജനറൽ മിസ്. റിജി ജോയ്, മറ്റ് കമ്മ്യൂണിറ്റി മേധാവികൾ.,ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ എംബസ്സി ഉദ്യോഗസ്ഥരുടെ സാന്നിധ്യം ചടങ്ങിന് കൂടുതൽ ശോഭ പകർന്നു.
പിഎൽസി ബഹ്റൈൻ ചാപ്റ്ററിന്റെ ന്യൂസ് ലെറ്റർ “ദി ബ്രിഡ്ജ്” അംബാസിഡർ വിനോദ് കെ ജേക്കബ് പ്രകാശനം നടത്തി. ബഹറിൻ പാർല്യമെന്റ് അംഗമായ ഡോ ഹസ്സൻ ഈദ് ബുഖാമസ് ആദ്യ പ്രതി ഏറ്റുവാങ്ങി.
ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ്, നേപ്പാൾ, കെനിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുപ്പതോളം വരുന്ന കലാകാരികളും കലാകാരന്മാരും “ട്രെഡ്സ് ഓഫ് ജസ്റ്റിസ്” എന്ന പേരിൽ ഫാഷൺഷോ ചടങ്ങിന്റെ മുഖ്യ ആകർഷണമായിരുന്നു.
ശ്രീമതി നീന വിൽസൺ മാസ്റ്റർ ഓഫ് സെറിമണി ആയി പരിപാടിയുടെ അവതാരകയായി. കൂടാതെ, PLC-യുടെ മൂന്ന് ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ – Mr. ഗണേഷ് രാജ, ശ്രീ മുഹമ്മദ് സലീം, ശ്രീമതി രമൺപ്രീത് പ്രവീൺ എന്നിവരെ ബഹറിനിലെ തൊഴിൽ മന്ത്രാലയത്തിന്റെ ഭാഗമായ എൽ.എം. ആർ.എയുടെ ഡയറക്ടർ ഫഹദ് അൽ ബിനാലി സംഘടനയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്ക് ആദരിച്ചു.
കിഡ്നി സംബന്ധമായ രോഗങ്ങളെകുറിച്ച കിംസ് ഹെൽത്തിന്റെ കോൺസൾറ്റൻറ് ഡോക്ടർ മഹേഷ് കൃഷ്ണസ്വാമി വിശദമായ പ്രതിപാദിച്ചു
വൈസ് പ്രസിഡന്റ് ടോജി കെ , ട്രീസറെർ പ്രവീൺ , ജോയിന്റ് സെക്രട്ടറി ശ്രീജ ശ്രീധരൻ ,ഇന്റെര്ണല് ഓഡിറ്റർ ഗണേഷ് മൂർത്തി , ഡോക്യുമെന്റ് കോഓർഡിനേറ്റർ റെമൻപ്രീത് പ്രവീൺ , എവെന്റ്റ് കോർഡിനേറ്റർസ് മണിക്കുട്ടൻ ജെയ്ഷ സ്പന്ദന കിഷോർ മീഡിയ കോർഡിനേറ്റർ രാജി ഉണ്ണികൃഷ്ണൻ ടീമംഗങ്ങളായ മുഹമ്മദ് സലിം , നന്ദകുമാർ എന്നിവർ പരിപാടിക്ക് നേതൃതം നൽകി ജനറൽ സെക്രട്ടറി സുഷമ അനിൽ ഗുപ്ത നന്ദി രേഖപ്പെടുത്തി