ബഹ്റൈൻ: രജിസ്ട്രേഷൻ പ്ലേറ്റ് ഇല്ലാത്തതുൾപ്പെടെയുള്ള വിവിധനിയമലംഘനങ്ങൾക്കാണ് രാജ്യത്തെ ഗതാഗതവിഭാഗം 156 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തത്. രജിസ്ട്രേഷൻ പ്ലേറ്റില്ലാത്തതിന്രണ്ടാഴ്ചയ്ക്കിടെ മാത്രം 28 മോട്ടോർസൈക്കിളുകളും ഈ വർഷം 156 മോട്ടോർസൈക്കിളുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പിടിച്ചെടുത്തിട്ടുണ്ട്.ലൈസൻസില്ലാതെയും ഹെൽമെറ്റ് ധരിക്കാതെയും വാഹനമോടിച്ചതുപോലുള്ളഗതാഗത നിയമലംഘനങ്ങൾക്ക് നിരവധി മോട്ടോർസൈക്കിളുകൾകണ്ടുകെട്ടിയിട്ടുമുണ്ട്.
ഇത്തരം ഗതാഗത നിയമ ലംഘനങ്ങളുടെഅപകടസാധ്യതകളെക്കുറിച്ച് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകുകയും റോഡ്സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും റോഡ് ഉപയോക്താക്കളെസംരക്ഷിക്കുന്നതിനും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ മോട്ടോർ സൈക്കിൾയാത്രക്കാരോട് അധികൃതർ ആവശ്യപ്പെടുകയും ചെയ്തു. അതോടൊപ്പം കുട്ടികൾട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട തെറ്റായ കാര്യങ്ങളിൽ ഏർപ്പെടുന്നില്ല എന്ന കാര്യം രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്ന പ്രാധാന്യത്തെയും ഗതാഗത മന്ത്രാലയം ഓർമ്മിപ്പിച്ചു.