മനാമ: ബഹ്റൈനിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പിന്റെ ചെയര്മാന് മുജീബ് അടാട്ടിലിന്റെ സഹോദരി മലപ്പുറം കോട്ടയ്ക്കൽ കുറ്റിപ്പാല അടാട്ടിൽ മൂസാഹാജി ഫാത്തിമ ദമ്പതികളുടെ മകൾ സൈനബ അടാട്ടിൽ (55)അന്തരിച്ചു.ഹജ്ജ് കർമ്മം കഴിഞ്ഞു മടങ്ങവെ മക്കയിൽ വെച്ച് ഇന്നലെയാണ് മരണം സംഭവിച്ചത്.ഖബറടക്കം ഇന്നലെ രാത്രി 8 മണിക്ക് മക്ക ഷിറായി ഖബർസ്ഥാനിൽ നടന്നു.സൈതലവിയാണ് ഭർത്താവ്.സൽമ,സുമയ്യ, സൽമാൻ,ഷഹീർ എന്നിവർ മക്കളാണ്.മക്കളായ സൽമാൻ,ഷഹീർ എന്നിവർ അൽറബീഹ് ഗ്രൂപ്പിന്റെ ഹമദ് ടൗൺ ബ്രാഞ്ചിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുകയാണ്.സുബൈദ അടാട്ടിൽ, നാസർഅടാട്ടിൽ ,മുജീബ് അടാട്ടിൽഎന്നിവർ സഹോദരങ്ങളാണ്
പരേതയ്ക്കായുള്ള മയ്യിത്ത് നമസ്കാരം ഇന്ന് (23.06.2024 )ന് രാത്രി 9.30 ന് മനാമസമസ്തയിൽ ഫക്റുദ്ദീൻ തങ്ങളുടെ നേതൃത്വത്തിൽ നടക്കും