മനാമ: പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ ജൂൺ 22ന് കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന രണ്ടാം വാർഷികാഘോഷത്തിൽ പങ്കെടുക്കുന്നതിനായി ബഹ്റൈനിൽ എത്തിച്ചേർന്ന സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻ്റുമായ അഡ്വ.ജോസ് എബ്രഹാമിനെ പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സുധീർ തിരുനിലത്തും മറ്റ് ഭാരവാഹികളും ചേർന്ന് ഇന്ന് ബഹ്റൈൻ എയർപോർട്ടിൽ സ്വീകരിച്ചു.