മനാമ: 2015 ൽ പ്രവാസികളായ ഒരുകൂട്ടം സുഹൃത്തുക്കൾ പരസ്പരം സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട സൗഹൃദ കൂട്ടായ്മ 2019 ഡിസംബർ മാസത്തിൽ ഇടിത്തീ പോലെ ലോക ജനതയ്ക്കുമേൽ വന്നു പതിച്ച കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ മലയാളി പ്രവാസി സമൂഹം അനുഭവിക്കേണ്ടി വന്ന കൊടും യാതനകളും അവഗണനകളും മനസ്സിലാക്കിയാണ് പ്രവാസികൾക്ക് പ്രവാസികളാൽ ഒരു കൈത്തങ്ങ് എന്ന ആശയം മുന്നോട്ടുവച്ചു കൊണ്ട് 2020 ൽ പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ (പി പി എം എ)എന്ന സംഘടനയ്ക്ക് രൂപം നൽകിയത്.
തുടർന്ന് 2021 ൽ എറണാകുളം ജില്ല കേന്ദ്രീകൃതമാക്കി സംഘടന രജിസ്റ്റർ ചെയ്ത് പ്രവർത്തനം കേരളമൊട്ടാകെ വ്യാപിപ്പിച്ചു. നിലവിൽ കേരളത്തിലെ 8 ജില്ലകളിൽ പ്രവർത്തനം നടത്തിവരുന്നതിനൊപ്പം മറ്റു ജില്ലകളിൽ രൂപീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. അതോടൊപ്പം പ്രവാസ ലോകത്തും പത്തേമാരിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലെ പല ജില്ലകളിൽ നിന്നും നാട്ടിലെ കഷ്ടപ്പാടും, ബുദ്ധിമുട്ടും മാറ്റിയെടുക്കാം എന്ന വിശ്വാസത്തിലാണ് ബഹ്റൈൻ എന്ന ഈ പവിഴ ദീപിൽ എത്തി ജോലി ചെയ്യുന്ന കുറച്ചു പ്രവാസി മലയാളികൾ മനാമ എം സി എം എ ഹാളിൽ ഒത്തുചേർന്ന് പത്തേമാരി ബഹ്റൈൻ ചാപ്റ്ററിന് രൂപം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർന്നുളള പ്രവർത്തനങ്ങൾക്ക് ഏകോപിടിക്കുന്നതിനായി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും എക്സിക്യൂട്ടിവ് കമ്മറ്റി നിലവിൽ വരുകയും ചെയ്തു.
ഈ സംഘടനയിൽ അംഗമാകാൻ താല്പര്യമുള്ള ബഹ്റൈൻ പ്രവാസി മലയാളികൾക്ക് മുഹമ്മദ് ഈറയ്ക്കലിനെ +973 3726 3354 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.