മനാമ: ബലി പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനിൽ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ച 545 തടവുകാർക്ക് ബഹ്റൈൻ രാജാവ് ഹിസ് മെജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ മാപ്പ് നൽകിയതായി പ്രഖ്യാപിച്ചു.
ബഹ്റൈൻ ഭരണാധികാരിയുടെ കാരുണ്യപരമായ ഈ ഉത്തരവിലൂടെ ജയിൽ മോചിതരകുന്നവരെ സമൂഹത്തിലേക്ക് ക്രിയാത്മകമായി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്.