മനാമ: കഴിഞ്ഞ ദിവസം കുവൈത്തിൽ നിരവധി പ്രവാസികളുടെ മരണത്തിന്കാരണമായ വിപത്തിൽ പ്രവാസി ലീഗൽസൽ ബഹ്റൈൻ ചാപ്റ്റർ അനുശോചനംരേഖപ്പെടുത്തി.
ഓൺലൈനായി നടത്തിയ അനുശോചന യോഗത്തിൽ പ്രവാസി ലീഗൽ സെൽഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ് എബ്രഹാം അധ്യക്ഷത വഹിച്ചു. പ്രവാസിലീഗൽ സെൽ ഗ്ലോബൽ പി ആർ ഒ യും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർതിരുനിലത്ത്, ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി സുശമ ശർമ, ഗവർണിങ്ങ്കൗൺസിൽ മെമ്പർമാർ തുടങ്ങി അനേകം പേർ മീറ്റിങ്ങിൽ പങ്കെടുത്തു.
വിപത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് യോഗം അനുശോചനം രേഖപ്പെടുത്തുകയും കൂടുതൽ സുരക്ഷാ ബോധവൽക്കരണ യജ്ഞങ്ങളെക്കുറിച്ച്ചിന്തിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെടുകയും ചെയ്തു. പ്രവാസി ലീഗൽസെൽ ഗ്ലോബൽ ജനറൽ സെക്രട്ടറി റിജി ജോയ് നന്ദി പ്രകാശിപ്പിച്ചു