മനാമ: ബഹ്റൈന്‍ ശ്രീമുത്തപ്പന്‍ സേവാ സംഘം, സ്റ്റാര്‍ വിഷന്‍ ഇവെന്റ്സുമായി ചേര്‍ന്ന്, ജൂണ്‍ 17 തിങ്കളാഴ്ച, ബഹ്റൈന്‍ കേരളീയ സമാജത്തില്‍ തിരുവപ്പന മഹോത്സവം നടത്തുന്നു. രാവിലെ 7 മുതല്‍ വൈകിട്ട് 9 വരെ നടക്കുന്ന പരിപാടിയില്‍ മുത്തപ്പന്, തിരുവപ്പന എന്നീ തെയ്യ കോലങ്ങള്‍ കെട്ടിയാടുമെന്നും,ഒപ്പം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെ അന്നദാനവും ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സിൽ വിളിച്ചു ചേർത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങിൽ മികച്ച സാമൂഹിക പ്രവർത്തകനുള്ള ” മoപ്പുര സേവാ ശ്രേഷ്ഠ പുരസ്കാരം 24″ഫൈസല്‍ പട്ടാണ്ടിയിലിനും ,കലാപ്രവർത്തനത്തിനുള്ള “മoപ്പുര കലാശ്രേഷ്ഠ പുരസ്കാരം 24” വള്ളുംപറമ്പത്ത് പണിക്കശ്ശേരി നന്ദകുമാറിനും നൽകി ആദരിക്കും.
ഈ വര്‍ഷത്തെ സിബിഎസ്ഇ 10,12 ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മഠപ്പുര കുടുംബാംഗങ്ങളുടെ കുട്ടികളെ ആദരിക്കും.ജാതിമതഭേദമെന്യേ ഏല്ലാവരും പങ്കെടുക്കുന്ന തിരുവപ്പന മഹോത്സവത്തിന് മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ബഹ്റൈനിലെ നല്ലവരായ പ്രവാസി സമൂഹത്തിൻ്റെ മുഴുവൻ സഹായ സഹകരണങ്ങളും അഭ്യര്‍ത്ഥിക്കുന്നതായും ശ്രീ മുത്തപ്പന് സേവാസംഘം ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാര്‍ വിഷന്‍ മീഡിയ മനേജിങ്ങ് ഡയറക്ടർ സേതുരാജ് കടയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ സതീഷ് മുതലയില്‍, പ്രസിഡന്റ് സുനേഷ് സാസ്കോ ,ട്രഷറര്‍ അരുണ്‍കുമാര്‍, ട്രസ്റ്റ് അംഗം ശ്രീജിത്ത് മോഹന്‍ദാസ്, ജോയിന്‍ സെക്രട്ടറി സൂരജ് നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.