ബഹ്റൈൻ: മനാമ ഓർഡ് സൂഖിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.ഇതോടെ മരണ സംഖ്യ മൂന്നായി. മരിച്ചവരിൽ രണ്ടുപേർ വനിതകളാണ്.തീപ്പിടുത്തമുണ്ടായ പ്രദേശത്ത് അധികൃതർ ഇന്ന് പുലർച്ചയോടെ നടത്തിയ തിരച്ചിലിനിടയിലാണ് ഒരു മൃതദേഹംകണ്ടെടുത്തത്. അൽപ്പം സമയങ്ങൾക്ക് മുൻപാണ് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. അതേസമയം തീപിടിച്ച കെട്ടിടത്തിൽ നിന്ന് ആത്മരക്ഷാർത്ഥം ചാടിയവരും, പുക ശ്വസിച്ച്ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരും ഉൾപ്പെടെ ഏഴ് പേർ സൽമാനിയ ആശുപത്രിയിൽചികിത്സയിലാണ്