മുസന്ന: പ്രവാസി വെൽഫെയർ മുസന്ന സംഘടിപ്പിച്ച വേൾഡ് ആൻഡ് ഷൂ പാർക്ക് മുസന്ന സൂപ്പർ കപ്പിൽ ഗാലന്റ്സ് എഫ്.സി ഒമാൻ ജേതാക്കളായി. ഇന്ത്യൻ ഫുട്ബാൾ ടീം അംഗവും ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്.സി താരവുമായ റബീഹ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ഫൈനലിൽ മസ്കത്ത് ഹാമേഴ്സുമായുള്ള മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഫൈനലിലെ ഷൂട്ടൗട്ടിൽ മൂന്നിൽ രണ്ട് കിക്കും സേവ് ചെയ്ത ഗാലന്റ്സ് എഫ്.സി കീപ്പർ വിമൽ ആണ് ടൂർണമെന്റിലെ മികച്ച കീപ്പർ. ടോപ്പ് ടെൻ ബർക്ക മൂന്നാം സ്ഥാനവും ബ്രദേഴ്സ് ബർക്ക നാലാം സ്ഥാനവും സ്വന്തമാക്കി. മുലദ്ദ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ഒമാനിലുള്ള പ്രമുഖ ടീമുകൾ പങ്കെടുത്തു.ടൂർണമെന്റിലെ മികച്ച കളിക്കാരൻ ആയി നദീർ മസ്കത്ത് ഹാമേഴ്സ്, ടോപ് സ്കോറർ ആയി സഹദ് ബ്രദേഴ്സ് ബർക്ക, ഡിഫന്റർ ആയി നസീഫ് ഇരിക്കൂർ, കീപ്പറായി വിമൽ ഇരുവരും ഗാലന്റ്സ് എഫ്.സി സ്വന്തമാക്കി. പ്രതികൂല കാലാവസ്ഥയിലും നിരവധി പേർ കളി കാണാൻ ഉണ്ടായിരുന്നു.
മെൻസ് വേൾഡ് ആൻഡ് ഷൂ പാർക്ക് വിന്നേഴ്സ് ട്രോഫി പ്രവാസി വെൽഫെയർ ഒമാൻ പ്രസിഡന്റ് ഷമീർ കൊല്ലാക്കാനും അൽ ഹോസ്നി റണ്ണേഴ്സ് ട്രോഫി പ്രവാസി വെൽഫെയർ മുസന്ന മേഖല സെക്രട്ടറി നസ്രുദ്ദീനും സമ്മാനിച്ചു. സാദിഖ് പട്ടാമ്പി, ഷഫീഖ് കോട്ടയം, മുഹമ്മദ് അലി പൊന്നാനി, ഷഫീഖ്, ദിനു, തൻവീർ, മുജീബ്, നുഹ്മാൻ, ഹംസത്ത് എന്നിവർ നേതൃത്വം നൽകി.